Latest NewsGulf

സൗദിയില്‍ സ്ത്രീകള്‍ക്ക് 17 തൊഴിലുകളില്‍ വിലക്ക്

സൗദി: സൗദിയില്‍ വനിതകള്‍ക്ക് 17 തരം ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. സുരക്ഷാ പ്രശ്നങ്ങള്‍ കാരണമാണ് വനിതകള്‍ക്ക് ചില ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്. സൗദി സാമൂഹ്യക്ഷേമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സുരക്ഷാ പ്രശ്‌നങ്ങളും അമിത കായിക ക്ഷമതയും വേണ്ട ജോലികളിലാണ് വനിതകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതേ മേഖലയിലെ പ്രയാസ രഹിത ജോലികളില്‍ തുടരുകയും ചെയ്യാം.
ഭൂഗര്‍ഭ ഖനികള്‍, കെട്ടിട നിര്‍മാണ ജോലികള്‍, പെട്രോള്‍, ഗ്യാസ്, സാനിറ്ററി ഫിക്‌സിങ് ജോലികള്‍, ടാറിങ്, ലോഹം ഉരുക്കല്‍ എന്നീ ജോലികള്‍ സ്ത്രീകള്‍ക്ക് നല്‍കാന്‍ പാടില്ല. ഊര്‍ജ്ജ ജനറേറ്റര്‍ ജോലികള്‍, വെല്‍ഡിങ്, രാസവള ഗോഡൗണ്‍ ജോലികള്‍, തുറമുഖത്തെയും ഗോഡൗണുകളിലെയും കയറ്റിറക്ക് ജോലികള്‍, പെയിന്റിംഗ് എന്നിവയിലും വിലക്കേര്‍പ്പെടുത്തി.

ഇതില്‍ ഭൂരിപക്ഷവും വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ജോലികളാണ്. എന്നാല്‍ ഇത്തരം ജോലികളില്‍ നേരിട്ട് ഇടപെടുന്നതിന് മാത്രമാണ് വിലക്കുള്ളത്. ഇതേ മേഖലയിലെ ഓഫീസുകളില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. വ്യവസായ സ്ഥാപനങ്ങളിലെ അഡ്മിന്‍ ജോലികളില്‍ സ്ത്രീകളെ നിയമിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button