ബംഗളൂരു: നഗരത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ഒരിക്കലെങ്കിലും ബി എം ടി സി കണ്ടക്ടറില്‍ നിന്ന് ഏതെങ്കിലും വിധത്തിലുള്ള ദുരനുഭവം ഉണ്ടാവാതിരുന്നിരിക്കില്ല. സ്ഥിരമായി പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.
ബിഎംടിസി ബസ് സര്‍വീസുകളെ കുറിച്ചുള്ള അഭിപ്രായങ്ങളും പരാതികളും ഇനി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാം. നേരത്തെ ബിഎംടിസി വെബ്‌സൈറ്റ്, ട്രോള്‍ ഫ്രീ നമ്പര്‍ എന്നിവയില്‍ മാത്രമുണ്ടായിരുന്ന അവസരം ഫെയ്‌സ്ബുക്, വാട്‌സാപ് എന്നിവയിലൂടെ കൂടുതല്‍ സജീവമാക്കുന്നതോടെ കാര്യക്ഷമത കൂട്ടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ബിഎംടിസി ജീവനക്കാരുടെ മോശം പെരുമാറ്റം, ബസുകളുടെ ശോചനീയാവസ്ഥ എന്നിവയ്ക്ക് പുറമേ പുതിയ ബസ് റൂട്ടുകള്‍ സംബന്ധിച്ചുള്ള നിര്‍ദേശവും യാത്രക്കാര്‍ക്ക് പങ്കുവയ്ക്കാം.
Post Your Comments