തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തന്നെയാണ് കോണ്‍ഗ്രസിലെ ചൂടേറിയ ചര്‍ച്ച. ഹൈക്കമാണ്ട് ആവശ്യപ്പെട്ടാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ച സജീവമാകുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കിയത്. ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഹൈക്കമാന്റും തള്ളുന്നില്ല.
സ്ഥാനാര്‍ഥിത്വം തള്ളാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികും രംഗത്തെത്തി. ഉമ്മന്‍ചാണ്ടി മികച്ച സ്ഥാനാര്‍ഥിയെന്ന് കെ പി സി സി അധ്യക്ഷന്‍ ആവത്തിച്ചപ്പോള് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.വിജയസാധ്യതയാണ് മാനദണ്ഡമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു.
അതേസമയം, ഉമ്മന്‍ചാണ്ടി മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ആവര്‍ത്തിച്ച് പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് കെ പി സി സി അധ്യക്ഷന്‍ വ്യക്തിപരമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇതിനിടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുകുള്‍ വാസ്നിക്കിന്റെ രണ്ടാം ഘട്ട പര്യടനത്തിന് തുടക്കമായി. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളിലെ നേതാക്കളുമായിട്ടാണ് വാസ്നിക് കൂടിക്കാഴ്ച നടത്തുക.
Post Your Comments