ഡല്‍ഹി: പുതിയ സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന സെലക്ഷന് സമിതി യോഗത്തില്‍ തീരുമാനമായില്ല. രണ്ട് മണിക്കൂറാണ് സെലക്ഷന് സമിതി യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സമിതി അംഗങ്ങളായ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം.
ഇന്ന് തീരുമാനമായില്ലെന്നും അടുത്തയോഗം അടുത്തയാഴ്ച ഏതുസമയത്തും യോഗം ചേര്‍ന്നേക്കാമെന്നുമായിരുന്നു യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ വസതിക്കു പുറത്തെത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം.
അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനമെടുത്തതിന് ശേഷം ഇതാദ്യമായാണ് സമിതി യോഗം ചേരുന്നത്. രണ്ടാഴ്ചക്ക് മുമ്പ് നടന്ന യോഗത്തിലാണ് അലോക് വര്‍മ്മയെ മാറ്റാന്‍ തീരുമാനിച്ചത്. രണ്ട് വര്‍ഷമാണ് സി.ബി.ഐ ഡയറക്ടറുടെ കാലാവധി.
Post Your Comments