ബെംഗളൂരു : 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തേണ്ടത് അനിവാര്യമാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി.
‘ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
ഞങ്ങളുടെ പിന്തുണ അദ്ദേഹത്തിനുണ്ടാകും. രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നതില്‍ സംശയമില്ല. അതിനായുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അദ്ദേഹത്തിനും പാര്‍ട്ടിക്കുമൊപ്പം ഞങ്ങള്‍ ഉണ്ടാകും’ കുമാരസ്വാമി പറഞ്ഞു.
മോദി വെറും കടലാസ് പുലിയാണ്. എന്നാല്‍ പക്വതവന്ന ഒരു രാഷ്ട്രീയ നേതാവാണ് രാഹുല്‍ ഗാന്ധി. മോദി ജി നന്നായി സംസാരിക്കും. അദ്ദേഹത്തിന്റെ പ്രസന്റേഷനും നല്ലതാണ്. അദ്ദേഹം സോഷ്യല്‍മീഡിയയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തും. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അദ്ദേഹത്തിന് ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തെ പാവപ്പെട്ടവര്‍ക്കായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. അക്കാര്യങ്ങള്‍ ജനങ്ങള്‍ക്കും അറിയാം.’ കുമാരസ്വാമി പറഞ്ഞു.
Post Your Comments