ന്യൂഡൽഹി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ഒളിവിലായിരുന്ന പ്രതി കണ്ണൂര്‍ സ്വദേശി മൊഹമ്മദ് അസ്ഹര്‍ പിടിയിൽ. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് എൻഐഎ ആണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലുമായി സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും വസ്തുക്കള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്‌തിരുന്നു.
Post Your Comments