കോഴിക്കോട്: കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രി രാജ്യത്തിനു തന്നെ മാതൃകയാകുന്നു. ആശുപത്രിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു മാത്രമായി പ്രത്യേക ഒ.പി തുറന്നു. എല്ലാ ബുധനാഴ്ചകളിലും നിലവിലെ ഒപി സമയത്തുതന്നെയാണു പ്രത്യേക ഒപിയും പ്രവര്‍ത്തിക്കുക.
പിങ്ക് നിറത്തിലുള്ള പ്രത്യേക ഒപി കാര്‍ഡാണു ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നല്‍കുന്നത്. ഇതിന് പ്രത്യേക ഫീസ് ഇല്ല. ട്രാന്‍സ്‌ജെന്‍ഡര്‍ ഒപിയിലേക്കു മാത്രമായി ഡോക്ടറെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
മാസങ്ങള്‍ക്കു മുന്‍പ് ഉദ്ഘാടനത്തിനു തീയതി നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രിയുടെ അസൗകര്യം മൂലം മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍നടപടികള്‍ താമസിച്ചതിനെത്തുടര്‍ന്നു ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ഇടപെടലിലാണ് ഒപി ആരംഭിക്കാന്‍ തീരുമാനമായത്. ആശുപത്രികളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അവഗണന നേരിടുന്നതായി പരാതി ശക്തമായതിനെ തുടര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്. ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Post Your Comments