ന്യൂസീലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മയും അര്‍ദ്ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനുമായിരിക്കും ഇന്ത്യയുടെ ഓപ്പണർമാർ. ധവാന്, വിരാട് കോഹ്ലി, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, എം എസ് ധോണി എന്നിവരുടെ സ്ഥാനങ്ങൾ സുരക്ഷിതമാണ്. അതേസമയം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പകരം പേസര്‍ ഖലീലിന് അവസരം ലഭിക്കുമെന്നാണ് സൂചന. ശനിയാഴ്ച ബേ ഓവലിലാണ് രണ്ടാം ഏകദിനം.
Post Your Comments