KeralaLatest News

കോതമംഗലം പള്ളിത്തര്‍ക്കം :യാക്കോബായ വിഭാഗത്തിന് കോടതിയില്‍ തിരിച്ചടി

കൊച്ചി : കോതമംഗലം പളളിത്തര്‍ക്ക കേസില്‍ യാക്കോബായ വിഭാഗം സമര്‍പ്പിച്ച ഹര്‍ജ്ജി കോടതി തള്ളി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാന് ആരാധനയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ യാക്കോബയ വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കൂടാതെ അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം പാഴാക്കിയതിന് 50000 രൂപ പിഴയും കോടതി വിധിച്ചു.

ഹൈക്കോടതി നിര്‍ദേശം ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാതെയാണെന്നും പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് ഹൈക്കടോതി പിഴയോടുകൂടി തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button