ന്യൂഡല്‍ഹി: മിനിമം ഇപിഎസ് പെന്‍ഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയാക്കിയേക്കും. നിലവിലെ 1000 രൂപയില്‍നിന്ന് ചുരുങ്ങിയത് 2000 രൂപയെങ്കിലുമാക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
പ്രതിവര്‍ഷം 9,000 കോടി രൂപയാണ് എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരം സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പുതിയ നിര്‍ദേശം സ്വീകരിച്ചാല്‍ ഇത് 12,000 കോടിയായി ഉയരും. മൂന്ന് ലക്ഷംകോടി രൂപയുടെ പെന്‍ഷന്‍ ഫണ്ടാണ് സര്‍ക്കാരിന്റെ കയ്യില്‍ ഉള്ളത്.
പ്രതിമാസം 1,500 രൂപയ്ക്കുതാഴെ പെന്‍ഷന്‍ വാങ്ങുന്നവരാണ് നിലവിലുള്ള 60 ലക്ഷം പെന്‍ഷന്‍കാരില്‍ 40 ലക്ഷത്തിലേറെ പേര്‍. 18 ലക്ഷം പേര്‍ മിനിമം പെന്‍ഷനായ 1000 രൂപ വാങ്ങുന്നവരുമാണ്. ഇതിന്റെ ഗുണം 40 ലക്ഷത്തിലേറെ പേര്‍ക്ക് ലഭിക്കും.
Post Your Comments