ന്യൂ ഡൽഹി : ഇപിഎസ് (എംപ്ലോയീസ് പെന്‍ഷന്‍ സ്കീം) പ്രകാരമുള്ള പെൻഷൻ തുക വർദ്ധിപ്പിക്കുമെന്ന് സൂചന. 1,000 രൂപയില്‍ നിന്ന് പെന്‍ഷന്‍ തുക 2,000 രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോർട്ട്. പെൻഷൻ ഇരട്ടിയാക്കിയാലുള്ള ഗുണം 40 ലക്ഷത്തിലേറെ ആളുകള്‍ക്ക് ആയിരിക്കും ലഭിക്കുക.
നിലവില്‍ സര്‍ക്കാര്‍ 9,000 കോടി രൂപയാണ് എംപ്ലോയീസ് പെന്‍ഷന്‍ സ്കീം വിതരണത്തിനായി ചെലവാക്കുന്നത്.സര്‍ക്കാരിന്‍റെ കയ്യില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ പെന്‍ഷന്‍ ഫണ്ടാണ് നിലവിലുളളത്. എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ട് ഓര്‍ഗനൈസേഷനില്‍ ചേരുന്നവരെല്ലാം പെന്‍ഷന്‍ സ്കീമിന്‍റെ ഭാഗമായി മാറും.
Post Your Comments