ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്ക് സ്റ്റേ ഏർപ്പെടുത്തി നിയമങ്ങളെപ്പറ്റി സൂഷ്മമായി പഠിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്‌ദ്ധ സമിതിയെ നിയോഗിച്ച സുപ്രിം കോടതി ഇടപെടെലിനെതിരെ കർഷകർ. പാർലമെൻ്റ് നിയമങ്ങൾ നടപ്പാക്കുന്നതു സ്റ്റേ ചെയ്യാനുള്ള സുപ്രീംകോടതി നിർദേശം സ്വാഗതാർഹമെങ്കിലും വിഷയം പരിശോധിക്കാൻ സമിതിയെ നിയോഗിക്കാനുള്ള നീക്കത്തിൽ കർഷകർ എതിർപ്പു രേഖപ്പെടുത്തി.
Also related: സുപ്രിം കോടതി വിധി തള്ളി കർഷകർ, സമരം അവസാനിപ്പിക്കില്ല, വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര സർക്കാർ
മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുക എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കേണ്ടതു കേന്ദ്ര സർക്കാരാണെന്നും അത് അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. പാർലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കിയ നിയമങ്ങൾ പിൻവലിക്കാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണം. അല്ലെങ്കിൽ ഈ മാസം അവസാനം ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ നിയമങ്ങൾ പിൻവലിക്കണം എന്നതാണ് തങ്ങളുടെ ആവശ്യമെന്ന് കർഷക നേതാക്കൾ പറഞ്ഞു.
Also related: കാത്തിരിപ്പ് അവസാനിയ്ക്കുന്ന സന്തോഷത്തോടെ ആദ്യ കൊറോണ വാക്സിന്‍ ഡോസുകള്‍ സ്വീകരിച്ച് ഗുജറാത്ത്
സമരത്തിൽ നിന്നും പിൻമാറില്ലെന്നും കാർഷിക നിയമങ്ങൾ പിൻവലിച്ചാലേ വീടുകളിലേക്ക് മടങ്ങു എന്നാക്കർഷക സമരക്കാരുടെ നിലപാട്.വിദഗ്ദ സമിതിയെ നിയമിക്കാനുള്ള നിർദ്ദേശത്തോട് യോജിപ്പില്ലെന്നും പതിനഞ്ചാം തീയതിയിൽ കേന്ദ്ര സർക്കാറുമായിട്ടുള്ള ചർച്ചയിൽ നേരിട്ട്പങ്കെടുക്കും. സമിതിയുമായി സഹകരിക്കില്ല, സമിതിയുടെ മുന്നിൽ പോയി നിൽക്കില്ല എന്നാണ് കർഷക സമര നേതാക്കൾ നിലപാട് സ്വീകരിച്ചിരിക്കുന്നത്.സ്റ്റേ എന്നത് താല്ക്കാലിക പരിഹാരം മാത്രമാണ് അതുകൊണ്ട് നിയമങ്ങൾ നടപ്പാക്കുന്നതു സ്റ്റേ ചെയ്തെങ്കിലും റിപബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടിയായ ട്രാക്ടർ പരേഡുമായി മുന്നോട്ടു പോകും എന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.
Post Your Comments