ലക്നൗ: പ്രിയങ്കഗാന്ധിക്ക് വിജയാശംസകള്‍ നേര്‍ന്ന് ധാനമന്ത്രിയുടെ മണ്ഡലമായ വാരാണാസിയില്‍ പോസ്റ്ററുകള്‍. . ഞങ്ങളുടെ നേതാവായി പ്രിയങ്ക വരണം എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് മണ്ഡലത്തില്‍ അവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിച്ചിരിക്കുന്നത്.
പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരണമെന്നത് ദീര്‍ഘനാളായി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യമാണ്. മോദിയെ താഴേയിറക്കി തിരികെ ഗുജറാത്തിലേക്ക് അയക്കാന്‍ പ്രിയങ്കയെ കൊണ്ട് സാധിക്കുമെന്നാണ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നതെന്ന് വാരണാസിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കാശിയില്‍ നിന്ന് പ്രിയങ്ക മത്സരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. വന്‍ ഭുരിപക്ഷത്തോടെ തന്നെ അവര്‍ വിജയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല
Post Your Comments