Latest NewsUAEGulf

വേനലവധി; പ്രവാസികളുടെ യാത്രാ ദുരിതത്തിന് പ്രതിവിധിയുമായി എയര്‍ഇന്ത്യ എക്സ്‍പ്രസ്

ദുബായ്:  വേനലവധിക്കാലത്ത് പ്രവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടുമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് സിഇഒ കെ ശ്യാം സുന്ദര്‍. കണ്ണൂരിലേക്കുള്ള യാത്ര നിരക്ക് കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറ‌ഞ്ഞു.

പ്രതിവാരം 621 സര്‍വ്വീസുകളാണ് നിലവിലുളളത് അത് മാര്‍ച്ച് 21 ഓടെ 653 ആയി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂരിലേക്ക് സര്‍വീസുകള്‍ കുറവായതിനാലാണ് നിരക്ക് വര്‍ദ്ധിക്കുന്നത്. ഇത് സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കണമെങ്കില്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയുണ്ടാകണം . മാത്രമല്ല അത് നയതന്ത്ര തലത്തില്‍ തീരുമാനമെടുക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button