NewsInternational

ഫിലിപ്പൈനില്‍ ക്രിമിനല്‍ കുറ്റം ചുമത്താന്‍ ഇനി 9 വയസ്സ്

മനില: ക്രിമിനല്‍കുറ്റം ചുമത്താനുള്ള പ്രായപരിധി 15ല്‍ നിന്ന് ഒമ്പതാക്കി ചുരുക്കി ഫിലിപ്പൈന്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിയമം പാര്‍ലമെന്റിലെ ജനപ്രതിനിധി സഭ തിങ്കളാഴ്ച അംഗീകരിച്ചു. നിയമവുമായ് ബന്ധപ്പെട്ട് സെനറ്റില്‍ ഇന്നലെ ചര്‍ച്ച ആരംഭിച്ചു.

ക്രിമിനല്‍ സംഘടനകള്‍ കുട്ടികളെ ഉപയോഗപ്പെടുത്തുന്നുവെന്ന വാര്‍ത്ത വ്യാപകമായതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിയമമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പ്രായ പരിധി കുറക്കണമെന്ന പ്രസിഡന്റ് ഡുട്ടേര്‍ട്ടെയുടെ ആവശ്യത്തിനാണ് ഇതോടെ അവസാനമായത്. അതേസമയം പുതിയ നടപടിയെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button