KeralaNews

കളക്ട്രേറ്റ് ഉപരോധത്തിനിടെ മാധ്യമപ്രവര്‍ത്തകന് നേരെ യുഡിഎഫ് ആക്രമണം

 

കോഴിക്കോട്: യുഡിഎഫിന്റെ കളക്ടറേറ്റ് ഉപരോധത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം. കോഴിക്കോട് കളക്ടറേറ്റിനു മുന്‍പില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. പിഎസ്സി ഇന്റര്‍വ്യൂവിനെത്തിയ വനിതയെ തിരിച്ചയച്ചതിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനിടെ ‘മാധ്യമം’ സിനിയര്‍ റിപ്പോര്‍ട്ടര്‍ സി പി ബിനീഷിനെ ഒരുകൂട്ടം യുഡിഎഫ് പ്രവര്‍ത്തകര്‍ അക്രമിച്ചു.

ബിനീഷിനെ രക്ഷിക്കാന്‍ ശ്രമിച്ച ‘മാതൃഭൂമി’ ലേഖകന്‍ നീജീഷ് കുമാറിന്റെ ഷര്‍ട്ടും യുഡിഎഫുകാര്‍ വലിച്ചുകീറി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് അക്രമികളില്‍ നിന്ന് ഇവരെ രക്ഷിച്ചെടുക്കുകയായിരുന്നു. സിവില്‍സ്റ്റേഷനു പിന്നിലുള്ള കോര്‍പറേഷന്റെ ഹെല്‍ത്ത് വിഭാഗം എട്ടാം സര്‍ക്കിള്‍ ഓഫീസ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിനയുടെ ഫോണ്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നിലത്തിട്ട് ചവിട്ടി. ഇതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച ‘ദീപിക’ ഫോട്ടോഗ്രാഫര്‍ രമേശ് കോട്ടുളിയുടെ ക്യാമറ തകര്‍ക്കുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തി.

shortlink

Post Your Comments


Back to top button