KeralaLatest NewsNews

ആണിനെയും പെണ്ണിനെയും ഒരുമിച്ചിരുത്തിയാല്‍ പഠിപ്പിക്കുക സ്വയംഭോഗവും സ്വവര്‍ഗരതിയും: അബ്ദുറഹ്മാന്‍ രണ്ടത്താണി

പുതിയ പാഠ്യപദ്ധതി മതവിശ്വാസവും ധാര്‍മ്മികതയും തകര്‍ക്കും എന്നും അബ്ദുറഹ്മാന്‍ രണ്ടത്താണി

കണ്ണൂര്‍: സംസ്ഥാനത്ത് വിദ്യാഭ്യാസ പരിഷ്‌കരണത്തിനെതിരെ അശ്ലീല പരാമര്‍ശവുമായി മുസ്ലീം ലീഗ് നേതാവ്. ആണിനെയും പെണ്ണിനെയും ഒരുമിച്ചിരുത്തിയാല്‍ അവിടെ പഠിപ്പിക്കുന്ന സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്ന് ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു. വിദ്യാഭ്യാസ പരിഷ്‌കരണത്തിലൂടെ ധാര്‍മ്മികത തകരുമെന്നും നേതാവ് ആരോപിച്ചു. കണ്ണൂരില്‍ യുഡിഎഫിന്റെ കളക്ട്രേറ്റ്
മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ലീഗ് നേതാവിന്റെ നുണപ്രചാരണം.

Read Also: ‘അധികാരികളുടെ വളിച്ച ഫലിതങ്ങളെ നോക്കി കൂവിയിട്ടുള്ള മഹാവിദൂഷക പരമ്പരയിലെ വർത്തമാനകാല കണ്ണിയാണ് ഇന്ദ്രൻസ്’

‘വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അവര്‍ വലിയ വളര്‍ച്ചയും നേടിയിട്ടുണ്ട്. എന്നാല്‍ അതൊന്നും ഇങ്ങനെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തിയിട്ടല്ല എന്നാണ് അബ്ഹുറഹ്മാന്‍ പറയുന്നത്. കൗമാരപ്രായത്തില്‍ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ചിരുത്തിയാല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാകുമത്രേ. എന്നിട്ടോ.. പഠിപ്പിക്കേണ്ട വിഷയം കേള്‍ക്കുമ്പോഴാണ് നിങ്ങള്‍ അറിയേണ്ടത്, സ്വയംഭോഗവും സവര്‍ഗരതിയും.അതല്ലേ ഹരം’ എന്നായിരുന്നു ലീഗ് നേതാവിന്റെ പരാമര്‍ശം.

പുതിയ പാഠ്യപദ്ധതി മതവിശ്വാസവും ധാര്‍മ്മികതയും തകര്‍ക്കും എന്നും അബ്ദുറഹ്മാന്‍ രണ്ടത്താണി ആരോപിച്ചു. ലീഗ് നേതാവ് നടത്തിയ പ്രസംഗം പുറത്തുവന്നതോടെ വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button