ന്യൂഡല്‍ഹി : തിരുവിതാംകൂര്‍ , കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ പ്രസിഡന്റിനെയും, അംഗങ്ങളെയും നിയമിക്കുന്നതിനും തെരഞ്ഞെടുക്കുന്നതിനും സംസ്ഥാന സര്‍ക്കാരിനും, നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ക്കുമുള്ള അധികാരം റദ്ദാക്കണം എന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും ടിജി മോഹന്‍ദാസും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 31 ലേക്ക് മാറ്റി.
സ്വയംഭരണ സ്ഥാപനങ്ങളായ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ക്ഷേത്രങ്ങളില്‍ നിന്നും അല്ലാതെയും ദേവസ്വം ബോര്‍ഡുകള്‍ക്കുള്ള വരുമാനം സംസ്ഥാന ട്രഷറിയിലേക്ക് മാറ്റുന്നു എന്ന ഹര്‍ജിക്കാരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
ക്ഷേത്രങ്ങളില്‍ ദൈനംദിന പൂജകളും മറ്റും മുടങ്ങാതിരിക്കാന്‍ ബോര്‍ഡിന്റെ സഹായം വേണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടതിനാലാണ് ഇവ ദേവസ്വം ബോര്‍ഡിന്റെ കീഴിലാക്കിയത് എന്നും സത്യവാങ് മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് ടിജി മോഹന്‍ ദാസ് സുപ്രിംകോടതിയില്‍ ആവശ്യപ്പട്ടു.
Post Your Comments