Latest NewsKerala

പ്രതീക്ഷിത ഒഴിവുകൾ ജനുവരി 31 നകം അറിയിച്ചില്ലെങ്കിൽ നടപടി

കലണ്ടർ വർഷം 2019 ലെ പ്രതീക്ഷിത ഒഴിവുകൾ എല്ലാം മുൻകൂട്ടി കണക്കാക്കി കേരള പബ്‌ളിക് സർവീസ് കമ്മീഷനെയും വിശദാംശങ്ങൾ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനെയും ജനുവരി 31 നകം അറിയിക്കണമെന്ന് സർക്കാർ നിർദേശിച്ചു. ഈ നിർദേശത്തിൽ വീഴ്ച വരുത്തുന്ന എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.

പി.എസ്.സി മുഖേന നിയമനം നടത്തുന്ന നിരവധി വകുപ്പുകളിലെയും/ പൊതുമേഖല സ്ഥാപനങ്ങളിലെയും/ സർവകലാശാലകളിലെയും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ നിയമനാധികാരികൾ/ വകുപ്പ് തലവൻമാർ പ്രതീക്ഷിത ഒഴിവുകൾ കഴിഞ്ഞ സെപ്റ്റംബർ ഒന്നിനകം റിപ്പോർട്ട് ചെയ്യണമെന്ന് നേരത്തെ നിർദേശിച്ചിരുന്നു. പലരും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈമാസം 31 വരെ സമയം നൽകിയതും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button