KeralaLatest News

നവോത്ഥാന സമിതിയില്‍ വിള്ളല്‍; വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് പുന്നല ശ്രീകുമാർ

തിരുവനന്തപുരം: സർക്കാർ നടപ്പിലാക്കിയ നവോത്ഥാന സമിതി ചെയർമാനും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് സമിതി കൺവീനർ പുന്നല ശ്രീകുമാർ. മതില്‍ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് ശ്രീകുമാർ വ്യക്തമാക്കി.

ഇത്തരം പരാമര്‍ശങ്ങള്‍ എതിരാളികള്‍ക്ക് കരുത്ത് നല്‍കും. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും പുന്നല ശ്രീകുമാര്‍ പറയുന്നു. വരാനിരിക്കുന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ ശബരിമല വിവാദം നേട്ടമാക്കുക ബിജെപിക്കാവില്ല എല്‍ഡിഎഫിനായിരിക്കുമെന്നും പുന്നല ശ്രീകുമാര്‍ പറയുന്നു.

ശബരിമല സമരത്തിന് പിന്നിൽ സവർണ ലോബിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പൊതുജനം കഴുതയാണെന്ന് ആരും കരുതരുത്. തമ്പ്രാക്കന്മാരെന്ന് കരുതുന്ന ചിലരാണ് തീരുമാനങ്ങൾക്ക് പിന്നിൽ ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണ് ശബരിമല സമരത്തിന് പിന്നിലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അയ്യപ്പ സംഗമത്തിന് പോകാതിരുന്ന എന്റെ തീരുമാനം ശരിയാണെന്നും സ്ത്രീകൾ മലകയറിയതിന് പിന്നിൽ സർക്കാരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൂടാതെ ക്ഷേത്രസംവരണം സവർണർക്കാണെന്നും ക്ഷേത്രങ്ങളിലും ദേവസ്വങ്ങളിലും 95 ശതമാനവും സവർണ ഹിന്ദുക്കളാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button