തിരുവനന്തപുരം : ശബരിമല യുവതീപ്രവേശന വിധിയുടെ പേരിൽ ചില പ്രത്യേക കേന്ദ്രങ്ങള്‍ ഉയര്‍ത്തി വിട്ട ബാണം ആയിരുന്നു ആ സമരങ്ങളെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല യുവതീപ്രവേശന വിധിയുടെ പേരിൽ നടന്ന സമരം അനാവശ്യമായിരുന്നും എന്നും അദ്ദേഹം പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ഈക്കാര്യം പറഞ്ഞത്.
വെള്ളാപ്പള്ളിയുടെ വാക്കുകൾ ഇങ്ങനെ :
‘ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നിരാശാജനകമെന്ന് ആദ്യം ഞങ്ങളാണ് പറഞ്ഞത്. ഞങ്ങളുടെ സ്ത്രീകളാരും ശബരിമലയില്‍ പോകില്ലെന്ന് വിശ്വസിക്കുന്നതായും അതിന്റെ പേരില്‍ തെരുവിലിറങ്ങി തല്ലുകൊള്ളരുതെന്നും ഞാന്‍ പറഞ്ഞു. അതിലെന്താണ് തെറ്റ്? അതിന് എന്നെ ഒരുപാട് പേർ വേട്ടയാടി. മതില്‍ കെട്ടാന്‍ പോയി എന്നുവരെ ആക്ഷേപിച്ചു. വിധിയുടെ പേരില്‍ നടന്ന ആ സമരം അനാവശ്യമായിരുന്നു. ചില പ്രത്യേക താല്‍പര്യം വച്ചു പ്രത്യേക കേന്ദ്രങ്ങള്‍ പടുത്തുയര്‍ത്തി വിട്ട ബാണം ആയിരുന്നു വിധിയുടെ പേരില്‍ നടന്ന ആ സമരങ്ങള്‍. അതു രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തു.’
Read Also : ഹൃദ്രോഗം വരാതിരിക്കാൻ സഹായിക്കുന്ന അഞ്ച് ഔഷധങ്ങൾ
ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കൂട്ടായ്മയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാജ്യത്തിനു സ്വാതന്ത്ര്യം നേടി തന്ന കോണ്‍ഗ്രസിന്റെ സ്ഥിതി പരിതാപകരമാണെന്ന് സൂചന നല്‍കിക്കൊണ്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. മകന്‍ തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായ ബിഡിജെഎസിനോടുള്ള നിലപാടും വെള്ളാപ്പള്ളി വ്യക്തമാക്കുന്നുണ്ട്. തുഷാറും ബിഡിജെഎസും അവരുടെ വഴിക്കു പോകും. അവരെ സഹായിക്കാനോ വളര്‍ത്താനോ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments