
ചേര്‍ത്തല : തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അയ്യപ്പനെ ആര്‍ക്കും വേണ്ടാതായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വോട്ടിനുവേണ്ടി അയ്യപ്പനെ എല്ലാവരും മാര്‍ക്കറ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി വൈദിക യോഗം സംസ്ഥാന വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും കൂട്ടത്തോടെ അയ്യപ്പനെ വിളിക്കുകയായിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങളില്‍ സമുദായ അംഗങ്ങള്‍ പങ്കെടുക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ആത്മീയ അടിത്തറയില്ലാത്തതാണ് സമുദായത്തിന്റെ പിന്നാക്കാവസ്ഥക്ക് കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read Also : 82 ആം വയസ്സിൽ ആദ്യത്തെ പെൻഷൻ, ഇത് പരുലി ദേവിയുടെ 7 വർഷം നീണ്ട പോരാട്ടത്തിന്റെ കഥ
സംഘടിതശക്തിയാകാന്‍ കഴിയാത്തതിനാല്‍ ഈഴവരെ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വേണ്ടാത്ത സ്ഥിതിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments