മലയിൻകീഴ് : ഹാജർ വച്ചിട്ട് പഞ്ചായത്തിലെ ജീവനക്കാർ മുങ്ങി.ആളൊഴിഞ്ഞ ഒഴിഞ്ഞ കസേരകൾ, ഓഫ് ചെയ്ത കംപ്യൂട്ടറുകൾ, കാബിനിൽ അടുക്കി വച്ചിരിക്കുന്ന ഫയലുകൾ,പേരിനു പോലും ഒരു ഉദ്യോഗസ്ഥൻ ഇല്ല. ഇന്നലെ രാവിലെ 11.30ന് ശേഷം വിളപ്പിൽ പഞ്ചായത്ത് ഓഫിസിലാണിത്.
വിവിധ ആവശ്യങ്ങളുമായി എത്തിയ ജനം വലഞ്ഞു.ജീവനക്കാർ എൻജിഒ യൂണിയൻ കാട്ടാക്കട ഏരിയ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതിനാലാണ് ഓഫിസ് നിശ്ചലമായത്. ഹാജർ ബുക്കിൽ ഒപ്പിട്ട ശേഷമാണ് ഇവർ മുങ്ങിയത്.
ജോലി സമയത്ത് സർക്കാർ ജീവനക്കാർ സംഘടനാ പ്രവർത്തനം നടത്താൻ പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിർദേശം നിലനിൽക്കെയാണ് എൽഡിഎഫ് ഭരിക്കുന്ന വിളപ്പിൽ പഞ്ചായത്തിൽ ഈ സംഭവം . പിന്നാലെ കോൺഗ്രസ്,ബിജെപി അംഗങ്ങൾ ഓഫിസ് മന്ദിരത്തിലെ പ്രധാന വാതിൽ കറുത്ത തുണി കൊണ്ട് കെട്ടി അടച്ച് പ്രതിഷേധിച്ചു. തുടർന്ന് കുത്തിയിരുന്ന് മുദ്രാവാക്യങ്ങൾ മുഴക്കി.20 സ്ഥിരം ജീവനക്കാരാണ് പഞ്ചായത്തിൽ ഉള്ളത്.
Post Your Comments