ബാങ്ക് ലോൺ നൽകാൻ തയ്യാറാകാത്ത മാനേജരെ വശീകരിക്കാൻ വസ്ത്രമുരിഞ്ഞ് യുവതി. റഷ്യയിലെ കസാനിലാണ് സംഭവം. കാർ വാങ്ങുന്നതിനായി ലോണിന് അപേക്ഷിച്ച 20 വയസുകാരിയായ യുലിയാ കുസ്മിന യാണ് ഈ സാഹസത്തിന് മുതിർന്നത്. ലോൺ ലഭിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും കൈയ്യിൽ കരുതിയിരുന്നെങ്കിലും ബാങ്ക് മാനേജർ ലോൺ നൽകുവാൻ വിസമ്മതിച്ചു. യുലിയ മാനേജറുടെ മുന്പില് വച്ച് വസ്ത്രമുരിയുകയായിരുന്നു. ഉടൻ തന്നെ മാനേജര്‍ ഇവരുടെ അടുക്കലെത്തി വസ്ത്രം ധരിപ്പിക്കുകയും തന്റെ മുറിയില്‍ നിന്നും മടക്കി അയക്കുകയും ചെയ്തു. മാനേജരുടെ മുറിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വെളിയിൽ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Post Your Comments