കുവൈറ്റ് സിറ്റി : വിവിധ കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായ 17,000 വിദേശികളെ കഴിഞ്ഞവര്‍ഷം കുവൈത്തില്‍നിന്ന് നാടുകടത്തിയതായി ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
പാര്‍പ്പിടാനുമതി ലംഘിച്ചവര്‍, ഗതാഗതനിയമം ലംഘിച്ചവര്‍, ക്രിമിനല്‍-സാമ്പത്തിക കുറ്റങ്ങളില്‍ പ്രതികളായവര്‍ തുടങ്ങി വിവിധ നിയമലംഘനങ്ങളെ തുടര്‍ന്നാണ് ഇത്രയും പേരെ നാടുകടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
വിസ കാലാവധി കഴിഞ്ഞവരും സന്ദര്‍ശന വിസയിലെത്തി രാജ്യം വിടാത്തവരുമാണ് പിടിയിലായവരില്‍ ഭൂരിഭാഗവും. ഇവരെ ശിക്ഷാനടപടികള്‍ക്ക് ശേഷമാണ് നാടുകടത്തിയത്. 3,629 ഇന്ത്യക്കാര്‍ നാടുകടത്തിയവരില്‍ ഉള്‍പ്പെടും.
Post Your Comments