Latest NewsKerala

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തൃശ്ശൂ‌‌ർ:  കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുളള പുരസ്കാരം വി ജെ ജെയിംസിന്‍റെ നിരീശ്വരനും മികച്ച കവിതയായി വീരാൻ കുട്ടിയുടെ മിണ്ടാ പ്രാണിയും അയ്മനം ജോണിന്‍റെ ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകം മികച്ച ചെറുകഥക്കുളള പുരസ്കാരവും നേടി.

എസ് വി വേണു​ഗോപാലൻ നായരുടെ സ്വദേശാഭിമാനിയാണ് മികച്ച നാടകം. സി വി ബാലകൃഷ്ണന്‍റെ ഏതേതോ സരണികളിൽ മികച്ച യാത്രാ വിവരണമായി. കുറുക്കൻ മാഷിന്‍റെ സ്കൂളിലൂടെ വി ആ‍ർ സുധീഷ് ബാലസാഹിത്യ വിഭാ​ഗത്തിൽ പുരസ്കാരം സ്വന്തമാക്കി.

ഡോ കെ എൻ പണിക്കർക്കും ആറ്റൂർ രവിവർമയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വം നൽകി. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം പഴവിള രമേശൻ, എം പി പരമേശ്വരൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ കെ ജി പൗലോസ്, കെ അജിത , സി എൽ ജോസ് എന്നിവർക്ക് സമ്മാനിക്കും.

മറ്റ് പുരസ്കാരങ്ങൾ

ജീവചരിത്രം: തക്കിജ്ജ (എന്‍റെ ജയിൽ ജീവിതം )

വൈജ്ഞാനിക സാഹിത്യം: എൻ ജെ കെ നായർ ( നദീവിജ്ഞാനീയം)

വിവർത്തനം : രമാ മേനോൻ ( പർവതങ്ങളും മാറ്റൊലി കൊള്ളുന്നു)

ഹാസ്യ സാഹിത്യം: ചൊവ്വല്ലുർ കൃഷ്ണൻകുട്ടി ( എഴുത്തനുകരണം അനുരണനങ്ങളും )

shortlink

Post Your Comments


Back to top button