കൊച്ചി : സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്ന് നാല് നടിമാർ രാജിവെച്ചതും നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരുന്ന സംഭവത്തെയും വിമർശിച്ച് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ.
അമ്മയില്‍ ജനാധിപത്യമല്ല, ഏകാധിപത്യമാണ് നടക്കുന്നതെന്നും സംഘടനയുടെ നടപടികള്‍ക്കെതിരേ നിലപാട് സ്വീകരിച്ച് രാജി സമര്‍പ്പിച്ച നടിമാര്‍ കേരളത്തിന്റെ നവോത്ഥാന നായികമാരാണെന്നും വൈശാഖൻ പറഞ്ഞു. ഒരു നടന് മാത്രമാണ് ഈ നടിമാര്‍ക്കു പിന്തുണയുമായി എത്തിയത്. ബാക്കിയുള്ളവര്‍ എന്തു ചെയ്യുകയായിരുന്നു. സംഘടനയിലെ ഇടതുപക്ഷ പ്രതിനിധികളെങ്കിലും രാജിവച്ച നടിമാര്‍ക്കൊപ്പം നിലകൊള്ളേണ്ടതായിരുന്നു- വൈശാഖന് പറഞ്ഞു.
Read also:‘അവള്‍ക്കൊപ്പമല്ല, ഞാനും അവളാണ്’: ദീപ നിഷാന്ത്
കഥാപത്രങ്ങളിലൂടെ നടന്മാര് സൃഷ്ടിച്ചെടുത്ത ആദര്‍ശങ്ങളെ തകര്‍ക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എഴുത്തുകാരൻ ടി പത്മനാഭനും ഈ വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കിയിരുന്നു
Post Your Comments