അബുദാബി : ലഗേജ് പരിധിയില്‍ മാറ്റം വരുത്തി എമിറേറ്റ്‌സ്. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവില്‍ അഞ്ച് കിലോയുടെ കുറവ് വരുത്തിയിട്ടുണ്ട്. ഇക്കണോമി സ്‌പെഷ്യലില്‍ നേരത്തെ 20 കിലോ ലഗേജ് കൊണ്ടുപോകാമായിരുന്നത് ഇപ്പോള്‍ 15 ആക്കിയാണ് കുറച്ചിരിക്കുന്നത്.
ഇക്കണോമി സേവറില്‍ 30 കിലോ ഉണ്ടായിരുന്നത് ഇനി 25 കിലോ ആയിരിക്കും. ഫ്‌ലെക്‌സിനും ഫ്‌ലെക്‌സ് പ്ലസിലും നേരത്തെയുണ്ടായിരുന്ന ലഗേജ് പരിധിക്ക് മാറ്റമില്ല. ഇക്കണോമി ക്ലാസില്‍ തന്നെ കൂടിയ തുകയ്ക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് അധിക ലഗേജ് ലഭിക്കും. ഫെബ്രുവരി നാല് മുതലാണ് പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതിന് മുന്‍പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പഴയ കണക്കില്‍ തന്നെ ലഗേജ് കൊണ്ടുപോകാം.
Post Your Comments