Latest NewsKerala

നടുറോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു : തലനാരിഴയ്ക്ക് അപകടം ഒഴിവായി

മലപ്പുറം: റെയില്‍വേ മേല്‍പ്പാലത്തിന് സമീപം റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. ആ സമയത്ത് വാഹനങ്ങള്‍ ഒന്നും കടന്നുപോകാതിരുന്നത് മൂലം അപകടം ഒഴിവായി. തിരൂരിലാണ് സംഭവം. ഇതോടെ തിരൂര്‍- താനൂര്‍ റോഡില്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്തി.

മേല്‍പ്പാലത്തിന്റെ അപ്രോച് റോഡിലാണ് ഇന്ന് രാവിലെ വലിയ കുഴി പ്രത്യക്ഷപ്പെട്ടത്. നേരത്തെ ഒരു വിളളല്‍ പോലെ കണ്ടിരുന്ന ഭാഗം ഇടിഞ്ഞുതാഴുകയായിരുന്നു. കുഴിയില്‍ വെളളമുണ്ട്. തൊട്ടടുത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വീടുകള്‍ ഉളളതിനാല്‍ വിദഗ്ധ പരിശോധന നടത്തിയശേഷം മാത്രമേ റോഡിലുടെ വലിയ വാഹനങ്ങള്‍ കടത്തിവിടുവെന്നാണ് റിപ്പോര്‍്ട്ടുകള്‍. അതേസമയം റെയില്‍വേ മേല്‍പ്പാലത്തിന് അപകടഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button