Latest NewsSports

ക്രിക്കറ്റിനെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ക്രിക്കറ്റിനെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ജിംനാസ്റ്റിക്‌സ് താരം ദീപാ കര്‍മാകറിന്‍റെ ‘സ്‌മോള്‍ വണ്ടര്‍'(Small Wonder) എന്ന പുസ്‌തകത്തിന്‍റെ പ്രകാശനവേളയിലാണ് ഇക്കാര്യം പറഞ്ഞത്.

ക്രിക്കറ്റര്‍ എന്ന നിലയിൽ ഗെയിം ആഗോളമാകാനാണ് ആഗ്രഹിക്കുന്നത്. റിയോ ഒളിംപിക്‌സ് വേളയില്‍ അന്താരാഷ്ട്ര ഒളിംപി‌ക് കമ്മിറ്റി തലവനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഒളിംപിക്സില്‍ ക്രിക്കറ്റ് പ ങ്കെടുപ്പിക്കണം എന്നാണ് ആഗ്രഹം. എന്നാല്‍ ഇതിന് മുന്‍പ് മറ്റ് ടീമുകള്‍ക്ക് തയ്യാറെടുക്കാനുള്ള അവസരം നല്‍കണം. ഏകദിനം, ടി20, ടി10 എന്നിങ്ങനെ വിവിധ ഫോര്‍മാറ്റുകള്‍ ക്രിക്കറ്റിനുണ്ടെന്നും അതിനാല്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ അനായാസം കഴിയുമെന്നും സച്ചിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button