ആശയവിനിമയത്തിനും സാമൂഹികബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും കുട്ടികള്‍ നേരിടുന്ന പ്രയാസമാണ് ഓട്ടിസമെന്ന് പൊതുവായി പറയാം. പ്രായത്തിനനുസരിച്ച് സംസാരിക്കാനും പെരുമാറാനും കുട്ടികള്‍ക്കു കഴിയേണ്ടതാണ്. ഓട്ടിസം ബാധിച്ചിട്ടുണ്ടെങ്കില്‍ അതിനു സാധിക്കണമെന്നില്ല.
ലക്ഷണങ്ങള്‍
പഠനം, പെരുമാറ്റം, സംസാരം, ആശയവിനിമയം എന്നിവയിലെ വൈകല്യങ്ങളാണ് പൊതുവേ കണ്ടുവരുന്നത്. ഏതെങ്കിലും പ്രവൃത്തികള്‍ ആവര്‍ത്തിച്ചു ചെയ്യുക, നിര്‍ബന്ധം, തീക്ഷ്ണശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ കാത് പൊത്തുക, സാധനങ്ങള്‍ വരിവരിയായി വയ്ക്കുക എന്നിവയും ലക്ഷണങ്ങളില്‍പ്പെടുന്നു. എന്തെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ ആ വസ്തുവിലേക്കു ശ്രദ്ധിക്കാന്‍ ഇവര്‍ക്കാവില്ല.
മുന്‍പ്; ആയിരത്തിലൊരു കുട്ടിയാണ് ചികിത്സതേടിയതെങ്കില്‍ ഇപ്പോള്‍ 68-ല്‍ ഒരാള്‍ എന്ന തലത്തിലേക്ക് വര്‍ധിച്ചിട്ടുണ്ട്. ആണ്‍കുട്ടികളില്‍ പെണ്‍കുട്ടികളേക്കാള്‍ നാലിരട്ടിയാണിത് കണ്ടുവരുന്നത
ഒന്നരവയസ്സുള്ള സാധാരണ കുട്ടി 20 വാക്കുകള്‍ പറയുമെങ്കില്‍ ഓട്ടിസമുള്ള കുട്ടിക്ക് നാലോ അഞ്ചോ വാക്കുകളിലേക്ക് ഇതിനുള്ള കഴിവു ചുരുങ്ങും. പക്ഷേ, ഇതൊരു മാനസികപ്രശ്‌നമല്ല. ഇവരുടെ ശാരീരികശേഷിയും കാഴ്ചശക്തിയും ബുദ്ധിയുമൊക്കെ സാധാരണപോലെതന്നെ ആയിരിക്കും.
എങ്ങനെ തിരിച്ചറിയാം
:ഒന്നരവയസ്സുമുതലാണ് ലക്ഷണങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും ആറുമാസംമുതല്‍ തിരിച്ചറിയാം. പാല്‍ കുടിക്കാനുള്ള വിമുഖത, മുഖത്തേക്കു നോക്കാതിരിക്കുക, എടുക്കുന്നതിനേക്കാള്‍ കട്ടിലില്‍ കിടത്തുന്നത് ഇഷ്ടപ്പെടുക, ആളുകളുമായി ഇണങ്ങാന്‍ താത്പര്യമില്ലായ്മ, സ്വന്തം വിരലുകളില്‍ നോക്കി കളിക്കുക, പതിവായി കാണുന്നവരോടുപോലും ചിരിക്കാതിരിക്കുക, പേരുവിളിച്ചാല്‍ പ്രതികരിക്കാതിരിക്കുക എന്നിവയൊക്കെ ഈ പ്രായത്തില്‍ കണ്ടുവരുന്നു.
കാരണങ്ങള്‍
: ജനിതകഘടകങ്ങള്‍, ചുറ്റുപാടുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നം, ഗര്‍ഭാവസ്ഥയില്‍ അമ്മ കഴിച്ച മരുന്നുകളുടെ പാര്‍ശ്വഫലം, ഒറ്റപ്പെടല്‍, മാതാപിതാക്കളുടെ സ്‌നേഹലാളനകളില്ലായ്മ എന്നിവയൊക്കെ ഓട്ടിസം സാധ്യത വര്‍ധിപ്പിക്കുന്നു. ഇതു തിരിച്ചറിഞ്ഞാല്‍ ഡോക്ടറെ സമീപിക്കാന്‍ വൈകരുത്
തീരെ ചെറിയ പ്രായത്തില്‍ കുഞ്ഞിന്റെ തലച്ചോറ് വികസിച്ചുവരുന്നതേയുള്ളൂ. ഈ പ്രായത്തില്‍ വേണ്ടത്ര ശ്രദ്ധ ലഭിച്ചാല്‍ കാര്യമായ മാറ്റമുണ്ടാകും. എങ്കിലും പൂര്‍ണമുക്തിക്കു സാധ്യത കുറവാണ്‌സാധാരണ കുട്ടികളോടൊപ്പമുള്ള വിദ്യാഭ്യാസവും ഇവര്‍ക്കു പ്രയാസമായിരിക്കും.
പ്രതിവിധികള്‍
: ഇന്ദ്രിയസംവേദനം, പ്രശ്‌നനിര്‍ധാരണം എന്നിവയ്ക്കുള്ള ശേഷി നേടാന്‍ സഹായിക്കുന്ന വിവിധ തെറാപ്പികളാണ; ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നത്. മറ്റൊന്ന് സ്പീച്ച് തെറാപ്പിയാണ്. സംസാരിപ്പിക്കുകയല്ല ഇതിന്റെ പ്രാഥമിക ലക്ഷ്യം. ആശയവിനിമയത്തിനുള്ള ശേഷി നേടിക്കൊടുക്കലാണ്. ഉത്കണ്ഠയും കുസൃതിയും കൂടുതലുള്ളവര്‍ക്ക് ബിഹേവിയറല്‍ തെറാപ്പി വേണ്ടിവരും. ഇവയൊക്കെ മാതാപിതാക്കളും അറിഞ്ഞിരിക്കണം. വീട്ടില്‍വെച്ചു പരിശീലിപ്പിക്കാനും കാര്യമായ
പ്രയോജനമുണ്ടാക്കാനും ഇത് അത്യാവശ്യമാണ്.
കടപ്പാട്:
ഡോ. ആനി വസന്ത
പീഡിയാട്രീഷ്യന്‍
Post Your Comments