തിരുവനന്തപുരം: ആറുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന ലക്ഷ്യത്തോടെ അമിത് ഷാ തറക്കല്ലിട്ട ബിജെപി സംസ്ഥാന കമ്മിറ്റിയുടെ ‘മാരാര്‍ജി സ്മൃതി മന്ദിരം’ ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കടലാസില്‍. ദേശീയനേതൃത്വം നല്‍കിയ എട്ടുകോടി ഉള്‍പ്പെടെ ആസ്ഥാനമന്ദിര നിര്‍മാണത്തിന് ശേഖരിച്ച വന്‍ തുക സംബന്ധിച്ച് ചോദ്യമുയര്‍ന്നതോടെ ബിജെപി നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്.
അന്നത്തെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനായിരുന്നു നിര്‍മാണച്ചുമതല. വി മുരളീധരന്‍ നിര്‍മാണ കമ്മിറ്റി അംഗവും. തമ്പാനൂര്‍ അരിസ്‌റ്റോ ജങ്ഷനു സമീപം 2017 ജൂണ്‍ നാലിനാണ് നിര്‍മാണത്തിന് തറക്കല്ലിട്ടത്. മണ്ണ് നീക്കംചെയ്യാന്‍ കുഴിച്ചതിനെത്തുടര്‍ന്ന് വന്‍ കുഴിയായി കിടക്കുകയാണ് ഈ സ്ഥലം. ലോഡ് കണക്കിനു മണ്ണ് വിറ്റവകയില്‍ കിട്ടിയ ലക്ഷക്കണക്കിനു രൂപയെക്കുറിച്ചും നേതൃത്വത്തിന് തിട്ടമില്ല. ക്രമക്കേടിനെക്കുറിച്ച് കേന്ദ്രനേതൃത്വത്തിന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നേതൃത്വം കുരുക്കിലായത്.
Post Your Comments