ജനങ്ങളെ വർഗീയമായും ജാതീയമായും വേർതിരിച്ച് തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള സി.പി.എമ്മിന്റെ ലക്‌ഷ്യം മലർപ്പൊടിക്കാരന്റെ സ്വപ്നമെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ. തങ്ങളിൽ ജാതിയില്ലെന്ന് പറഞ്ഞവർ ജനത്തെ സവർണ്ണനെന്നും അവർണ്ണനെന്നും വേർതിരിക്കുന്നു. സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതിനെതിരെ ബാലറ്റിലൂടെ ജനം വിധി എഴുതുമെന്നും ആലപ്പുഴയടക്കമുള്ള സീറ്റുകളിൽ ബി.ജെ.പി. വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം ശക്തികേന്ദ്രം ഇൻചാർജ് ഉപരി ഭാരവാഹികളുടെ യോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം അഡ്വ.രൺജീത് ശ്രീനിവാസ്, ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി.സുരേഷ് കുമാർ, മണ്ഡലം ഭാരവാഹികളായ സജി.പി.ദാസ്, പി. കണ്ണൻ, സി.പി.മോഹനൻ, സുനിൽ കുമാർ , ബാലചന്ദ്രപ്പണിക്കർ, ആർ.ശങ്കർ, എന്നിവർ സംസാരിച്ചു.
Post Your Comments