തിരുവനന്തപുരം : അമൃതാനന്ദമയിയെ വ്യക്തിപരമായ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ പ്രസ്താവന ദുഖകരമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആത്മീയാചാര്യന്‍മാരെ വിമര്‍ശിക്കുമ്പോള്‍ സിപിഐഎം നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജനങ്ങളുടെ വികാരം മനസ്സിലാക്കണമെന്നും അദ്ദേഹം കൊച്ചിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. അമൃതാനന്ദമയിയെ കാണാന്‍ പല പ്രായത്തിലുള്ള പുരുഷന്മാരും സ്ത്രീകളും മഠത്തിലെത്തുന്നുണ്ട്. അതുമൂലം അവര്‍ അനുഷ്ഠിച്ചു വരുന്ന നൈഷ്ഠിക ബ്രഹ്മചര്യത്തിന് എന്തെങ്കിലും വീഴ്ചകളുണ്ടായോ എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചത്.
Post Your Comments