വിവിധ ജില്ലകളിലെ പൊതുജനങ്ങളില്‍നിന്ന് ഭരണപരിഷ്ക്കാര കമ്മീഷനു ലഭിച്ചത് വിലപ്പെട്ട നിര്‍ദ്ദേശങ്ങളാണെന്നു ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്ച്യുതാനന്ദന്. കമ്മീഷന് ജില്ലകളില്‍ നടത്തിയ പബ്ലിക് ഹിയറിങ്ങുകളില്‍ പൊതുജനങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഭരണപരിഷ്ക്കാര കമ്മീഷന്റെ പബ്ലിക്ക് ഹിയറിങ്ങില്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹം അയച്ചുനല്‍കിയ സന്ദേശം കമ്മീഷന് മെമ്പര്‍ സെക്രട്ടി ഷീല തോമസ് ഹിയറിങ്ങില്‍ വായിക്കുകയായിരുന്നു. സേവനം അവകാശമാണെന്ന് പറയുമെങ്കിലും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന ജനങ്ങള്‍ക്ക് ആ തോന്നലുണ്ടാകുന്നില്ല. അവരുടെ പരാതികള്‍ പലപ്പോഴും പരിഹാരമില്ലാതെ അവസാനിക്കുന്നു. ആധുനിക സാങ്കേതികവിദ്യ പലര്‍ക്കും അപ്രാപ്യമാണ്. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മ പലപ്പോഴും ജനങ്ങളെ വലയ്ക്കുന്നു. ഇതേക്കുറിച്ചെല്ലാം ഉദ്യോഗസ്ഥ മേധാവികളുമായും ഭരണ തന്ത്രജ്ഞരുമായും കമ്മീഷന് ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ അവരുടെ ഭാഗത്തുനിന്നല്ല, ജനങ്ങളുടെ ഭാഗത്തുനിന്നാണ് നിലവിലുള്ള സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കേണ്ടത് എന്നതിനാലാണ് വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കമ്മീഷന് പബ്ലിക് ഹിയറിങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
വിവിധ ജില്ലകളില്‍ ഇതിനകം നടന്ന ഹിയറിങ്ങിലൂടെ പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കാനായത് വിലപ്പെട്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമാണ്. കാസര്‍കോട് ജില്ലയില്‍ നിന്നും വിലപ്പെട്ട നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments