എന്താണ് വിര്‍ച്വല്‍ ഓട്ടോപ്സി എന്നല്ലേ? പുതിയതായി രൂപം കൊണ്ട ശാസ്ത്രശാഖയാണിത്. ശരീരം കീറി മുറിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് പകരം സിടി സ്കാനോ, എംആര്‍ഐ യോ ഉപയോഗിച്ച് പരിശോധന നടത്തുന്നതാണ് വിര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടം.
ശവശരീരം പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി എംആര്‍ഐ സ്കാനിങിന് വിധേയമാക്കുകയാണ് വിര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ നടക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡ്, യുഎസ് , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഈ രീതി നേരത്തേ ആരംഭിച്ചിരുന്നു.
സ്കാനിനായി മെഷീനില്‍ കയറ്റുന്ന ശരീരത്തിന്റെ ആന്തരീകവും ബാഹ്യവുമായ 25,000ത്തോളം ചിത്രങ്ങളാണ് സെക്കന്റുകള്‍ക്കുള്ളില്‍ പകര്‍ത്തപ്പെടുന്നത്. കീറിമുറിച്ചു കൊണ്ടുള്ള പരിശോധനയില്‍ കണ്ടെത്താനാവാതിരിക്കുന്ന ആന്തരിക രക്തസ്രാവവും വെടിയേറ്റുള്ള മരണമാണെങ്കില്‍ വെടിയുണ്ട തുളഞ്ഞു കയറിയ പാതയും മറ്റും വിര്‍ച്വര്‍ പരിശോധനയില്‍ കണ്ടെത്താനാവും.
സമയം ലാഭിക്കാമെന്നതും ശരീരത്തിന്റെ രൂപഭംഗികള്‍ക്ക് കേടുപാടുകള്‍ വരില്ല എന്നതുമാണ് വിര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രധാന സവിശേഷതകള്‍. ഭാവിയില്‍ എന്തെങ്കിലും ആവശ്യമുണ്ടാവുകയാണെങ്കിലും വിര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വേഗത്തില്‍ പരിശോധിക്കാന്‍ സാധിക്കും.
Post Your Comments