മൂന്നാര്‍: എല്ലപ്പെട്ടി എസ്റ്റേറ്റില്‍ മാസങ്ങള്‍ക്കു മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഗണേഷിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. സി.ഐ. സാംജോസിന്റെ നേത്യത്വത്തില്‍ പോലീസ് സര്‍ജനാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ദേവികുളം തഹസില്‍ദാര്‍ വി.കെ. ഷാജി ഇന്‍ക്വസ്റ്റ് തയാറാക്കി. ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് ഭാര്യ ഹേമലതയാണ് പോലീസിനെ സമീപിച്ചത്.
രാവിലെ മൂന്നാര്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം എസ്റ്റേറ്റിലെത്തിയെങ്കിലും കുഴിമാടം തോണ്ടാന്‍ തൊഴിലാളികള്‍ ആദ്യം വിസമ്മതിച്ചു. രണ്ടുണിക്കൂറിനുശേഷമാണ് ഇവര്‍ കുഴിമാടം തോണ്ടാന്‍ ആരംഭിച്ചത്. ശവപ്പെട്ടി പുറത്തെടുക്കുമ്പോള്‍ ഭാര്യ ഹേമലത അബോധാവസ്ഥയിലായി. ഹേമലതയ്ക്ക് മൂന്നുപെണ്‍കുട്ടികളാണുള്ളത്. ഇതില്‍ രണ്ടുപേര്‍ക്ക് ബുദ്ധിമാന്ദ്യം ബാധിച്ചതിനാല്‍ കമ്പനിയുടെ ഡെയര്‍ സ്‌കൂളിലാണ് പഠിക്കുന്നത്. ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് പരാതി നല്‍കിയതോടെ ബന്ധുക്കളെല്ലാം ശത്രുക്കളായെന്ന് ഇവര്‍ പറയുന്നു.
Post Your Comments