ദുബായ് : ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ സമൂഹം. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ 7.45 മുതല്‍ പരിപാടികള്‍ ആരംഭിയ്ക്കും. രാവിലെ എട്ടിന് കോണ്‍സല്‍ ജനറല്‍ ഡോ.അമന്‍ പുരി ദേശീയ പതാക ഉയര്‍ത്തും. രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശവും അദ്ദേഹം വായിക്കും. ഇതിന് പിന്നാലെ വിവിധ സാംസ്‌കാരിക പരിപാടികളുമുണ്ടാവും.
എന്നാല്‍, പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ മാത്രമാവും സംബന്ധിക്കുക. പൊതു ജനങ്ങള്‍ക്കായി കോണ്‍സുലേറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തത്സമയ സംപ്രേഷണം ഉണ്ടാവും. അബദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ 8.50ന് അംബാസഡര്‍ പവന്‍ കപൂര്‍ പതാക ഉയര്‍ത്തും. ഇതിന് പിന്നാലെ സാംസ്‌കാരിക പരിപാടികളും നടത്തും. എംബസിയുടെ സമൂഹമാധ്യമ പേജുകളില്‍ തത്സമയ സംപ്രേഷണമുണ്ടാവും.
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ 7.45 മുതല്‍ പരിപാടികള്‍ തുടങ്ങും. രാവിലെ എട്ടിന് കോണ്‍സല്‍ ജനറല്‍ ഡോ.അമന്‍ പുരി ദേശീയ പതാക ഉയര്‍ത്തും. രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശവും അദ്ദേഹം വായിക്കും. ഇതിന് പിന്നാലെ വിവിധ സാംസ്‌കാരിക പരിപാടികളുമുണ്ടാവും. പീപ്പിള്‍സ് ബ്ലഡ് ഡൊണേഷന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രക്തദാന ഡ്രൈവ് നടക്കും. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മുതല്‍ രാത്രി 10 വരെ അജ്മാന്‍ അല്‍ റൗദയിലാണ് പരിപാടി. വിവിധ പ്രവാസി സംഘടനകളും കൂട്ടായ്മകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിപാടികള്‍ സംഘടിപ്പിയ്ക്കും. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ വിര്‍ച്വലായാണ് കൂടുതല്‍ പരിപാടികളും നടത്തുന്നത്.
Post Your Comments