ദുബായ്: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ വൈകും. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകുന്നതാണ് നടപടികള്‍ വൈകാന്‍ കാരണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ശ്രീദേവിയുടെ മൃതദേഹം ഉച്ചയ്്ക്ക് രണ്ട് മണിയോടെ മുംബൈയില്‍ എത്തിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ശ്രീദേവിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മരണ സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഹാജരാക്കി അവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കേണ്ടതുണ്ട്. അതിന് ശേഷം മൃതദേഹം എംബാം ചെയ്യാന്‍ കൊണ്ടു പോകും. നിലവില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ദുബായ് പോലീസ് മോര്‍ച്ചറിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താകും എംബാം ചെയ്യുന്നത്. ശ്രീദേവിയുടെ മൃതദേഹം കൊണ്ടു പോകുന്നതിന് ദുബായ് വിമാനത്താവളത്തിന്റെ കാര്‍ഗോ ടെര്‍മിനലില്‍ പ്രത്യേക വിമാനം എത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് യു.എ.ഇയിലെ റാസല്‍ഖൈമയില്‍ വച്ച് ശ്രീദേവി അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. രാത്രി 11 മണിയോടെ ശുചിമുറിയില്‍ കുഴഞ്ഞു വീണ ശ്രീദേവി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണത്തിന് കീഴടങ്ങി. നടനും ബന്ധുവുമായ മോഹിത് മര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ശ്രീദേവി റാസല്‍ഖൈമയില്‍ എത്തിയത്.
താരത്തിന്റെ മരണവാര്‍ത്ത അറിഞ്ഞ് ബാന്ദ്രയിലേയും അന്ധേരിയിലേയും വസതികളിലേക്ക് രാവിലെ മുതല്‍ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിട്ടില്ല.
Post Your Comments