ഡൽഹി : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതിയിൽ അനിശ്ചിതത്വം തുടരുന്നു. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ഇന്ദുമൽഹോത്ര മെഡിക്കൽ അവധി കഴിഞ്ഞ് എത്തിയ ശേഷമേ പുനപരിശോധന ഹർജികൾ എന്ന് പരിഗണിക്കുമെന്ന് തീരുമാനിക്കാനാകൂ എന്നാണ് വിശദീകരണം .
ഈ മാസം മുപ്പത് വരെയാണ് ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ അവധി. ഹർജി ജനുവരി 22 പരിഗണിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതിനിടെ ശബരിമല റിട്ട് ഹർജികൾ ഫെബ്രുവരി ആദ്യം പരിഗണിച്ചേക്കുമെന്ന സൂചനയും സുപ്രീം കോടതി കഴിഞ്ഞ ദിവസം നൽകിയിരുന്നു
Post Your Comments