കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ത്യന്‍ ഉള്ളിയുടെ വില വര്‍ധിക്കുകയും, ഈജിപ്തില്‍ നിന്നുള്ള ഉള്ളി ഇറക്കുമതി നിര്‍ത്തലാക്കുകയും ചെയ്തു. ഇതോടെ നിത്യോപയോഗത്തിനുള്ള ഉള്ളിക്കായി വലിയ വിലയാണ് ജനങ്ങള്‍ നല്‍കേണ്ടത്.
ഈജിപ്തില്‍ നിന്നുള്ള ഉള്ളിയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇറക്കുമതി നിര്‍ത്തിവെച്ചത്
മനുഷ്യന്റെ ആരോഗ്യസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ ഈജിപ്ത്യന്‍ ; ഉള്ളിയില്‍ കീടനാശിനുയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈജിപ്ത്യന്‍ ; ഉള്ളി ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ സൗദി അറേബ്യയും തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ ഉള്ളിയ്ക്ക് ആവശ്യം വര്‍ധിച്ചത്
ഒരു ടണ്‍ഉള്ളിയുടെ വില 230 ഡോളറില്‍ നിന്ന് 300 ഡോളറായാണ് വര്‍ധിച്ചത്. 30 കിലോയ്ക്ക് 3.250 കുവൈറ്റ് ദിനറാണ് ഇപ്പോഴത്തെ& വില .
Post Your Comments