സിനിമാ ചിത്രീകരണത്തിനിടയിലെ രസകരമായ സംഭവങ്ങളും, ചിലപ്പോഴൊക്കെ അപകട ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.
ഇത്തരത്തില്‍ പ്രഭുദേവയും നിക്കി ഗില്‍റാണിയും ഒന്നിച്ച ‘ചാര്‍ളി ചാപ്ലിന്‍ ടു’വിലെ ‘ചിന്നമച്ചാ’ ഗാനത്തിലെ നൃത്ത രംഗം ഏറെ ഹിറ്റാണ്. എന്നാല്‍ ഷൂട്ടിങ് സമയത്ത് കൂടെയുള്ള ഡാന്‍സര്‍ നിക്കിയെ കൈവിട്ടു. അബദ്ധത്തില്‍ കൈവിട്ടതാണെങ്കിലും നിക്കി ചെന്ന് വീണതാകട്ടെ, പ്രഭുദേവയുടെ ദേഹത്തേക്കും. കൂടെയുള്ള മൂന്നുപേര്‍ക്ക് മുകളിലിരുന്നു കൈവീശിയുള്ള ഡാന്‍സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണു സംഭവം.
https://www.facebook.com/nikki.galrani/videos/1214931738685740/?t=2
കൂട്ടത്തില്‍ ഒരാള്‍ പെട്ടെന്ന് മാറിയതോടെയാണ് നിക്കി പ്രഭുദേവയുടെ ദേഹത്തേയ്ക്കു മറിഞ്ഞു വീണത്. സംഭവത്തിന്റെ വീഡിയോ നിക്കി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തമാശയായിട്ടാണ് താരം ഈ വീഡിയോ പങ്കുവെച്ചതെങ്കിലും ആരാധകര്‍ അല്‍പ്പം ഗൗരവമായാണ് ഇതെടുത്തത്. കൂടുതല്‍ ശ്രദ്ധ വേണമെന്ന് അവര്‍ താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.
https://youtu.be/ztVu_acLpec
ശക്തി ചിദബംരം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഈ ഗാനം നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാടന്‍്പാട്ടു കലാകാരന്മാരായ സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അംരീഷാണ് സംഗീതം. ചെല്ലതങ്കയ്യയുടെതാണ് വരികള്‍.
Post Your Comments