Latest NewsIndiaNews

നടി നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം: പ്രതി പിടിയിൽ, സിസിടിവി ദൃശ്യങ്ങൾ തെളിവായി

അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ നിക്കി ഗല്‍റാണിയുടെ വീട്ടില്‍ ജോലിക്കെത്തിയത്.

ചെന്നൈ: തെന്നിന്ത്യൻ താരം നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം. 1.2 ലക്ഷം വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷണം പോയത്. ചെന്നൈ റോയപേട്ട് ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് മോഷണം നടന്നത്.

നടിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന പത്തൊൻപതുകാരനായ ധനുഷാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ആണ് തെളിവായത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

read also: ദുരൂഹസാഹചര്യത്തില്‍ കാണാതായ 9 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ റോഡരുകിലെ വീപ്പയില്‍ കണ്ടെത്തി

അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ നിക്കി ഗല്‍റാണിയുടെ വീട്ടില്‍ ജോലിക്കെത്തിയത്. തുടര്‍ന്ന് ജനുവരി 11 ന് ഇയാള്‍ മോഷണ വസ്തുക്കളുമായി കടന്നുകളഞ്ഞെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. നിക്കിയുടെ 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് ഇയാള്‍ മോഷ്ടിച്ചത്.

shortlink

Related Articles

Post Your Comments


Back to top button