Latest NewsIndiaNews

ബെംഗളൂരു ലഹരി മരുന്ന് കേസ്: നിക്കി ഗൽറാണിയുടെ സഹോദരി കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗംളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി നിക്കി ഗൽറാണിയുടെ സഹോദരിയായ സഞ്ജന ഗല്‍റാണി കസ്റ്റഡിയിൽ. രാവിലെ വസതിയിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെയാണ് സെർച്ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്.

Read also:അമേരിക്കയുടെ ഉപരോധത്തിൽ പതറി ചൈന: സാംസങ് ഫാക്ടറിയും പൂട്ടുന്നു: വൻ നഷ്ടം

ഇന്നലെ ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിസിബി ഇവരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സഞ്ജന ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജനയ്ക്കും നടി രാഗിണി ദ്വിവേദിക്കും ബന്ധമുണ്ടെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയിരുന്നു. രാഹുൽ ഷെട്ടിക്കൊപ്പം സഞ്ജന നിശാപാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button