Latest NewsCinemaNewsBollywoodEntertainmentMovie Gossips

‘സങ്കടകരമായ ഈ അവസരത്തിൽ ആളുകൾക്ക് അൽപ്പം സന്തോഷം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു’; സൽമാൻ ഖാൻ

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘രാധേ’. എന്നാൽ കോവിഡ് രാജ്യത്ത് പടർന്നു പിടിച്ചതോടെ സിനിമ തിയേറ്ററിൽ പ്രദർശനത്തിനെത്തുകയില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മെയ് 13 ന് തിയറ്റർ റിലീസ് ആയാണ് ചിത്രം എത്തുന്നതെങ്കിലും രാജ്യത്തെ ഒട്ടു മിക്ക തിയറ്ററുകളും അടഞ്ഞ് കിടക്കുന്നതിനാൽ ബോക്സ്ഓഫീസിൽ നിന്നും കാര്യമായ നേട്ടം സിനിമക്ക് ലഭിക്കാനടിയില്ല.
തന്റെ ചിത്രം റിലീസ് ചെയ്യുന്നത് മൂലം ഇതുവരെയുണ്ടായ നഷ്ടങ്ങൾ തിരിച്ചു പിടിക്കാൻ കഴിയുന്നുവെന്ന പ്രതീക്ഷയിലായിരുന്ന തിയേറ്റർ ഉടമകളോട് ക്ഷമ ചോദിച്ചുകൊണ്ട് സൽമാൻഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

‘സീ യുടെ പിന്തുണയില്ലാതെ ആരാധകർക്ക് ഞാൻ ഈദിന് നൽകിയ വാക്ക് പാലിക്കാനാകില്ല. കോവിഡ് മഹാമാരി കാരണം ജനങ്ങൾ പ്രയാസത്തിലായ അവസരത്തിൽ സിനിമ റിലീസ് ചെയ്യുക എന്നത് പ്രധാനമാണ്. പലരുടെയും വരുമാനം വലിയ രീതിയിൽ കുറഞ്ഞിരിക്കുന്നു.അതു കൊണ്ട് തന്നെ ടിക്കറ്റ് ഇനത്തിൽ തിയറ്ററുകളിൽ കൂടുതൽ പണം ചെലവഴിക്കുന്നതിന് പകരം കുറഞ്ഞ നിരക്കിൽ വീട്ടിൽ ഇരുന്ന് തന്നെ പുതിയ ചിത്രം ആസ്വദിക്കാനാകും. സങ്കടകരമായ ഈ അവസരത്തിൽ ആളുകൾക്ക് അൽപ്പം സന്തോഷം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു’മാധ്യമ പ്രവർത്തകരുമായി സൂം വീഡിയോ കോൺഫറൻസിലൂടെ നടത്തിയ സംഭാഷണത്തിൽ സൽമാൻ ഖാൻ പറഞ്ഞു.

സീ5 ലെ ഓടിടിക്ക് പുറമേ ഡിടിഎച്ച് സർവ്വീസുകളായ ഡിഷ്, ഡി2എച്ച്,ടാറ്റ സ്കൈ, എയർടെൽ ഡിജിറ്റൽ ടിവി എന്നിവയിലും സൽമാൻ ചിത്രമായ രാധേ കാണാവുന്നതാണ്. പ്രഭുദേവ സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാൻ ഖാന് പുറമേ ജാക്കി ഷ്റോഫ്, രൺദീപ് ഹൂഡ, ദിഷ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button