
അമരാവതി: വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താമെന്നും 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം ഇത്തരത്തില്‍ അട്ടിമറിക്കപ്പെട്ടുവെന്നുമുള്ള ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. ബാലറ്റ് പേപ്പറിലേക്ക് ഉടന്‍ മടങ്ങേണ്ടത് അത്യാവശ്യമാണ്. ഇത് സംബന്ധിച്ച അഭിപ്രായം രാഷ്ട്രീയ പാര്‍ട്ടികളോട് ആരായാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും അദ്ദേഹം പറയുകയുണ്ടായി.
സാങ്കേതിക മുന്നേറ്റത്തെ താന്‍ പിന്തുണയ്ക്കുന്നു. എന്നാല്‍, സാങ്കേതികവിദ്യ ദുരുപയോഗപ്പെടുത്തുന്ന സാഹചര്യം അപകടകരമാണ്. ഹാക്കര്‍മാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
Post Your Comments