മാനഭംഗശ്രമത്തിനെതിരെ പരാതി പറഞ്ഞ വിദ്യാര്‍ത്ഥിനിയെ വിരട്ടുന്ന വിദ്യാര്‍ത്ഥിനേതാവിന്റെ വീഡിയോ വൈറലാകുന്നു. ഷഹ്‌സാഹാന്‍പൂരിലെ എന്‍എസ് യുഐ ജില്ലാ പ്രസിഡന്റ് ഇര്‍ഫാന്‍ ഹുസൈനാണ് കാമറയില്‍ കുടുങ്ങി വിവാദത്തിലായത്.
കോളേജിലെ ജീവനക്കാരുടെ മുന്നില്‍ വച്ചാണ് ഇയാള്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെ വിരട്ടുന്നത്. ഇരുവരും തമ്മിലുള്ള വാദപ്രതിവാദങ്ങളില്‍ ജീവനക്കാരാരും ഇടപെടുന്നില്ല. ‘നിങ്ങള്‍ ഇപ്പോള്‍ ആദ്യ വര്‍ഷമായിട്ടേ ഉള്ളെന്നും ഇനി ഇവിടെ മൂന്ന് വര്‍ഷം കൂടി പഠിക്കണമെന്നത് മറക്കേണ്ടെന്നും ഇര്‍ഫാന്‍ വിദ്യാര്‍ത്ഥിനിക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പരിഷ്‌കാരിയാകാന്‍ സ്വയം ശ്രമിക്കണമെന്നും കോളേജിന്റെ പ്രധാനഗേറ്റ് കടക്കുന്നത് വരെ ബുദ്ധിമുട്ടാകുമെന്നും ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് സ്ത്രീ എന്ന നിലയില്‍ പെരുമാറണമെന്ന ഉപദേശവും എന്‍എസ്യുഐ പ്രസിഡന്റ് നല്‍കുന്നുണ്ട്.
ഈ വീഡിയോ വൈറലായതോടെ എഎസ് യു ഐ നേതൃത്വം ഇടപെട്ട് ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. മാത്രമല്ല പൊലീസ് ്ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണവും തുടങ്ങി. സംഭവം വിവാദമായതോടെ ഇപ്പോള്‍ ഇര്‍ഫാന്‍ ഹുസൈന്‍ ഒളിവിലാണ്.
Post Your Comments