ന്യൂഡല്‍ഹി•ലൈംഗിക അതിക്രമ ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐയുടെ ദേശീയ പ്രസിഡന്റ് ഫിറോസ് ഖാന് സ്ഥാനം രാജിവച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
രാഹുല്‍ ഗാന്ധി ഇയാളുടെ രാജി സ്വീകരിച്ചതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പി.ടി.ഐയോട് പറഞ്ഞു. ജമ്മു കാശ്മീര്‍ സ്വദേശിയായ ഖാന് തിങ്കളാഴ്ചയാണ് രാജി സമര്‍പ്പിച്ചത്.
എന്‍.എസ്.യു പ്രവര്‍ത്തകയായ യുവതിയില്‍ നിന്ന് ലഭിച്ച പരാതിയെത്തുടര്‍ന്ന് പാര്‍ട്ടി മൂന്നംഗ അന്വേഷണക്കമ്മീഷനെ നിയമിച്ചിരുന്നു.
ഛത്തീസ്ഗഡില്‍ നിന്നുള്ള ഈ കോണ്‍ഗ്രസ് പ്രവര്‍ത്തക ഖാനെതിരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.
Post Your Comments