വാരണാസി•വാരണാസി സംസ്കൃത സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐയ്ക്ക് വന്‍ വിജയം. 2019 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച നാല് സീറ്റുകളും എ.ബി.വി.പിക്ക് നഷ്ടമായി.
സമ്പൂർണനാദ് സംസ്‌കൃത വിശ്വവിദ്യാലയത്തിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എൻ.എസ്.യു.ഐ സ്ഥാനാർത്ഥി ശിവം ശുക്ല പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു. മൊത്തം 988 വോട്ടുകളിൽ 485 വോട്ടുകൾ നേടിയാണ് ശുക്ലയുടെ വിജയം.യ്തു. എൻ.എസ്.യു.ഐയുടെ ചന്ദൻ കുമാർ മിശ്രയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 533 വോട്ടുകളോടെ തെരെഞ്ഞെടുക്കപ്പെട്ടു. മറ്റു സ്ഥാനങ്ങള്‍ക്കൊപ്പം ജനറല്‍ സെക്രട്ടറി സ്ഥാനവും എന്‍.എസ്.യു.ഐ നേടി.
“അതിശയകരമായ” തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എൻ.എസ്.യു.ഐയിൽ അഭിമാനിക്കുന്നതായി വിജയത്തെക്കുറിച്ച് പ്രതികരിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു.
So proud of @nsui for the fantastic results at Sampoornanad Sanskrit University: 4 out of 4!! Well done!!
— Priyanka Gandhi Vadra (@priyankagandhi) January 9, 2020
സമ്പൂർണനാദ് സംസ്കൃത സർവകലാശാലയിലെ മികച്ച ഫലങ്ങൾക്ക് എൻ.എസ്.യു.ഐയിൽ അഭിമാനിക്കുന്നു: 4 ൽ 4 !! കൊള്ളാം !! ”- ഗാന്ധി ട്വീറ്റിൽ പറഞ്ഞു.
അതേസമയം, ബനാറസ് ഹിന്ദു സർവകലാശാലയിലെ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും കാണാനായി പ്രിയങ്ക നാളെ വാരണാസി സന്ദർശിക്കും.
Post Your Comments