ഭുവനേശ്വര്‍: ലഖിംപൂര്‍ ഖേരി കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്ക് നേരെ നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ ചീമുട്ട എറിഞ്ഞു. ഭുവനേശ്വറിലെ ബിജു പട്നായിക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്‌ക്വയറിന് സമീപത്തുവെച്ച് കരിങ്കൊടി കാണിക്കുകയും അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ ചീമുട്ടയെറിയുകയുമായിരുന്നു.
ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക സമരത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവവുമായി ബന്ധപ്പെട്ട് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരുള്‍പ്പെടെ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തില്‍ മകന് പങ്കുള്ളതിനാല്‍ കേന്ദ്രമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍എസ്ഐയു പ്രതിഷേധം നടത്തിയത്.
Post Your Comments